CENTRE FOR MANAGEMENT DEVELOPMENT

(An Autonomous Institution under Government of Kerala)

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

  1. റിക്രൂട്ട്മെൻറിൻറെ എല്ലാ ഘട്ടങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികം മാത്രമായിരിക്കും . അഭിമുഖം/നിയമനം എന്നിവയ്ക്കുമുൻപ് അപേക്ഷകരുടെ യോഗ്യതാ പത്രങ്ങളുടെ സൂക്ഷ്മപരിശോധന നടത്തുന്നതാണ് . സൂക്ഷ്മപരിശോധനയുടെ ഏതെങ്കിലും ഘട്ടത്തിൽ വൈരുദ്ധ്യം കണ്ടെത്തിയാൽ അവരുടെ ഉദ്യോഗാർത്ഥിത്വം നിരസിക്കപ്പെടുന്നതാണ് .
  2. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് .
  3. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ അവരുടെ പാസ്പോർട്ട് -സൈസ് ഫോട്ടോയും (ആറ് മാസത്തിനുള്ളിൽ എടുത്തത് ) ഒപ്പും അപ്‌ലോഡ് ചെയ്യണം. ഫോട്ടോയും, ഒപ്പും ജെപിഇജി(jpeg) ഫോർമാറ്റിൽ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ വലുപ്പം 200 KB യും ഒപ്പ്‌ 50 KB യിലും കൂടുവാൻ പാടുള്ളതല്ല. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ 3MB യിൽ കവിയാതെ jpeg ഫോർമാറ്റിലോ PDF ഫോർമാറ്റിലോ സമർപ്പിക്കേണ്ടതാണ്.
  4. ഇ-മെയിൽ , മൊബൈൽ നമ്പർ മുഖാന്തരം അറിയിപ്പുകൾ ഉണ്ടാകുമെന്നതിനാൽ ഉദ്യോഗാർത്ഥികൾ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും അതീവ ശ്രദ്ധയോടെ നൽകേണ്ടതാണ്
  5. താരതമ്യേന കൂടുതൽ ഉദ്യോഗാർത്ഥികൾ യോഗ്യരാകുന്ന സാഹചര്യം ഉണ്ടായാൽ, അപേക്ഷകരുടെ പ്രാഥമിക വിലയിരുത്തലും സ്‌ക്രീനിംഗും നടത്തുന്നതാണ്.
  6. അപേക്ഷ സമർപ്പിക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും നൽകാതിരിക്കാൻ ഉദ്യോഗാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം. അറിയിപ്പുകൾ അയയ്ക്കുന്നത് ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ ഐഡിയിലേക്കും ആയിരിക്കും.


Proceed to application