KSRTC - SWIFT

INSTRUCTIONS FOR ONLINE APPLICATION SUBMISSION

  1. റിക്രൂട്ട്മെന്റിന്റെ എല്ലാ ഘട്ടങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായിരിക്കും. അപേക്ഷകളുടെയും യോഗ്യതാ രേഖകളുടെയും വിശദമായ പരിശോധന അഭിമുഖത്തിനോ നിയമനത്തിനോ മുമ്പായി നടത്തുന്നതാണ്. റിക്രൂട്ട്മെന്റ് നടപടികളുടെ ഏതെങ്കിലും ഘട്ടത്തിൽ വിശദമായ പരിശോധനയ്ക്കിടെ അപേക്ഷയിൽ എന്തെങ്കിലും പൊരുത്തക്കേടോ തെറ്റായ വിവരങ്ങളോ കണ്ടെത്തിയാൽ സ്ഥാനാർഥിത്വം നിരസിക്കപ്പെടുന്നതാണ്.
  2. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് Centre for Management Development-ന്റെ വെബ്സൈറ്റായ https://cmd.kerala.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ തങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികൾ ഉറപ്പാക്കണം.
  3. Centre for Management Development-ന്റെ വെബ്സൈറ്റായ https://cmd.kerala.gov.in വഴി ഓൺലൈൻ രീതിയിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ.
  4. അപേക്ഷ സമർപ്പിക്കുമ്പോൾ സ്ഥാനാർഥികൾ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഫോട്ടോയും ഒപ്പും JPEG ഫോർമാറ്റിലായിരിക്കണം. ഫോട്ടോയുടെ വലുപ്പം 200KB-ൽ താഴെയും ഒപ്പിന്റെ വലുപ്പം 50KB-ൽ താഴെയും ആയിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ JPEG അല്ലെങ്കിൽ PDF ഫോർമാറ്റിലായിരിക്കണം. ഓരോ ഫയലിന്റെയും വലുപ്പം 3MB-യിൽ കവിയരുത്.
  5. തുടർന്നുള്ള എല്ലാ അറിയിപ്പുകളും മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ വഴി നൽകുന്നതിനാൽ സ്ഥാനാർഥികൾ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും അതീവ ശ്രദ്ധയോടെ നൽകണം.
  6. യോഗ്യത നേടിയ സ്ഥാനാർഥികളുടെ എണ്ണം താരതമ്യേന കൂടുതലാകുന്ന സാഹചര്യം ഉണ്ടായാൽ അപേക്ഷകളുടെ പ്രാഥമിക വിലയിരുത്തലും സ്ക്രീനിംഗും നടത്തുന്നതാണ്.
  7. അപേക്ഷ പൂരിപ്പിക്കുമ്പോൾ അക്ഷയ കേന്ദ്രം പോലുള്ള സ്ഥാപനങ്ങളുടെയോ മറ്റ് വ്യക്തികളുടെയോ ഇമെയിൽ ഐഡിയും ഫോൺ നമ്പറും നൽകാതിരിക്കാൻ സ്ഥാനാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനാർഥി നൽകിയ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും മാത്രമേ തുടർന്നുള്ള അറിയിപ്പുകൾ അയയ്ക്കുകയുള്ളൂ.
  8. അപേക്ഷകൻ അപേക്ഷാഫീസായി ₹100-ഉം അതോടൊപ്പം 2.5% അധിക ട്രാൻസാക്ഷൻ ചാർജിനും തുല്യമായ തുക ഓൺലൈനായി അടയ്ക്കണം.
  9. ഉദ്യോഗാർഥികൾ ഒരേസമയം ഒരു തസ്തികയ്ക്കു മാത്രമായി അപേക്ഷ പൂരിപ്പിക്കുന്നത് ഉചിതമാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതുണ്ടെങ്കിൽ നിലവിലുള്ള അപേക്ഷ പൂർണ്ണമായി പൂരിപ്പിച്ച് സമർപ്പിച്ചതിന് ശേഷം അപേക്ഷാ വിൻഡോ അടച്ച് അടുത്ത തസ്തികയ്ക്കായി പുതിയ അപേക്ഷ തുറക്കുക. ഓരോ അപേക്ഷയും സ്വതന്ത്രമായി ശരിയായി പൂരിപ്പിച്ച് സമർപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. വ്യത്യസ്ത തസ്തികകളിലേക്കുള്ള അപേക്ഷകൾ ഒരേ സമയം ഒന്നിലധികം ടാബുകളിലോ വിൻഡോകളിലോ തുറന്ന് പൂരിപ്പിക്കുന്നത് ഒഴിവാക്കുക.
  10. ഓരോ തസ്തികയ്ക്കും ഉദ്യോഗാർഥികൾ പ്രത്യേകം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട തസ്തികയ്ക്ക് അനുയോജ്യമായ "Apply Now" ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷനും അപേക്ഷാ നടപടികളും പൂർത്തിയാക്കുക.
Posts / തസ്തികകൾ
Driver / ഡ്രൈവർ Apply Now
Conductor / കണ്ടക്ടർ Apply Now
Driver cum Conductor / ഡ്രൈവർ കം കണ്ടക്ടർ Apply Now